രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 18,166 പേര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 214 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 4,50,589 ആയി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 2,30,971 പേരാണ് രോഗ ബാധിതരായി ചികിത്സയില്‍ തുടരുന്നത്. 207 ദിവസത്തിനിടെയുള്ള ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 23,624 പേര് രോഗമുക്തി നേടി.
രാജ്യത്തെ ആകെ കൊവിഡ് വാക്സിന് സ്വീകരിച്ചവരുടെ എണ്ണം 94 കോടി 70 ലക്ഷം കവിഞ്ഞു.
Discussion about this post