മോസ്കോ: റഷ്യയിലെ ടാട്ടര്സ്ഥാനില് 23 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു വീണ് അപകടം. റഷ്യയിലെ ടാട്ടര്സ്ഥാനില് നിന്നും യാത്രതിരിച്ച എല്‍ 410 ടര്‍ബോലെറ്റ് വിമാനമാണ് തകര്‍ന്ന് വീണത്.
വിമാനം മെന്‍സെലിന്‍സ്ക് നഗരത്തില്‍ പ്രാദേശിക സമയം രാവിലെ 9.11നാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ പതിനഞ്ച് പേര് മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു. ഏഴ് പേരെ രക്ഷപ്പെടുത്തി. യാത്രക്കാരില്‍ 21 പേര് പാരച്യൂട്ട് ഡൈവര്മാരാണെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ മാസം അവസാനം ഖബറോവക്സ് മേഖലയില്‍ വിമാന അപകടത്തില്‍ ആറുപേര്‍ മരിച്ചിരുന്നു.
Discussion about this post