ഡല്‍ഹി: രണ്ട് വിമാനം വിദേശത്ത് നിന്നും പതിനാറായിരം കോടിക്ക് വാങ്ങിയ പ്രധാനമന്ത്രി 18000 കോടിക്ക് രാജ്യത്തെ എയര്‍ ഇന്ത്യ പണക്കാരായ സുഹൃത്തുക്കള്‍ക്ക് വിറ്റു എന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക വധേര ഗാന്ധി. ഇന്ത്യയില്‍ ബി ജെ പി നേതാക്കളും അവരുടെ പണക്കാരായ സുഹൃത്തുക്കളും മാത്രമാണ് സുരക്ഷിതത്വം അനുഭവിക്കുന്നതെന്നും പ്രിയങ്ക പറയുന്നു.
യു പിയില്‍ കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കും നീതി ലഭിക്കുന്നില്ലെന്ന് പ്രിയങ്ക പറയുന്നു. ലഖിംപൂര്‍ ഖേരിലെ കര്‍ഷക കൊലപാതകം നടന്നതിന് ശേഷം ലക്നൗവില്‍ എത്തിയ പ്രധാനമന്ത്രി ലഖിംപൂരില്‍ സന്ദര്‍ശനം നടത്തിയില്ലെന്നും അവര്‍ പറയുന്നു.
ദരിദ്രരെ കേള്‍ക്കാത്ത ഭരണമാണ് യുപിയിലേതെന്ന് അവര്‍ ആരോപിച്ചു.
Discussion about this post