ജമ്മു കശ്മീരിൽ ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സൈന്യം വധിച്ചു. അനന്ത്നാഗിലും ബന്ദിപ്പോരയിലുമാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. ഏറ്റുമുട്ടലില്‍ ഒരു പോലീസുകാരനും പരിക്കേറ്റു.
പുലര്‍ച്ചെയോടെയായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി അനന്തനാഗ് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് മേഖലയില്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സുരക്ഷാസേനയെ ആക്രമിക്കുകയായിരുന്നു.
സുരക്ഷാ സേന നല്കിയ ശക്തമായ തിരിച്ചടിയിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലില്‍ ഉദ്യോഗസ്ഥന് പരിക്കേറ്റതായും പോലീസ് അറിയിച്ചു. കൂടുതല്‍ ഭീകരര്‍ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായാണ് സൂചന.
ബന്ദിപ്പോറയിലെ ഹാജിന് ഏരിയയിലെ ഗുന്ദഹാഗിറിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സേന വധിച്ചു.
ജമ്മു കശ്മീര്‍ പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തു.
Discussion about this post