ഹൈദരാബാദ്: തെലുങ്ക് താരസംഘടനയായ മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനിലെ തിരഞ്ഞെടുപ്പിനിടെ നടി ഹേമ നടന് ശിവ ബാലാജിയെ കടിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം. ഇന്നലെ തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഭവം. പ്രകാശ് രാജും വിഷ്ണു മാഞ്ചും നയിക്കുന്ന പാനലുകളാണ് മത്സരിച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രകാശ് രാജിന്റെ പാനലില്‍ നിന്ന് ഹേമയും വിഷ്ണു മാഞ്ചുവിന്റെ പാനലില്‍ നിന്ന് ശിവ ബാലാജിയും മത്സരിച്ചിരുന്നു. ഇരുവരും വോട്ട് ചെയ്യാന്‍ നില്‍ക്കുന്നതിനിടെ ഹേമ ശിവ ബാലജിയുടെ ഇടതു കൈയില്‍ കടിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ നിമിഷ നേരം കൊണ്ട് സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായി. ഒരാളെ അക്രമത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ശിവ ബാലാജി തന്നെ തടഞ്ഞുവെന്നും അതിനാലാണ് കടിച്ചതെന്നും ഹേമ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ വിഷ്ണു മാഞ്ചു നേതൃത്വം നല്കിയ പാനല്‍ ആണ് വിജയിച്ചത്. തുടര്‍ന്ന് പ്രകാശ് രാജ് സംഘടനയില്‍ നിന്ന് രാജിവച്ചു.
https://twitter.com/kostha_bidda/status/1447078768481214469?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1447078768481214469%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fm.dailyhunt.in%2Fnews%2Findia%2Fmalayalam%2Fkeralakaumudi-epaper-kaumudi%2Ftharasanghadanayudethiranyeduppinideethirsthanarththiyayanadinadanekadichathinethurnnsangharshamveediyokanam-newsid-n323230042
Discussion about this post