കാക്കനാട് മയക്കുമരുന്ന് കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് ഒളവണ്ണ സ്വദേശി ബിന്‍സര്‍ സലുവാണ് പിടിയിലായത്. നിലവില്‍ 13 പേര് എക്സൈസ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായിട്ടുണ്ട്.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് കണ്ടെയ്നില്‍ എത്തുന്ന മയക്കുമരുന്ന് ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളില്‍ എത്തിച്ചാണ് വില്പന നടത്തിയിരുന്നത്.
കാക്കനാട് സംഘം എം.ഡി.എം.എ വാങ്ങിയത് ചെന്നൈയില്‍ നിന്നായിരുന്നു. ഇതിന് സാമ്പത്തിക സഹായം ചെയ്ത കൂടുതല്‍ പേരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്. ഇടുക്കി ജില്ലക്കാരായ ചിലരെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.
കേസില്‍ അവസാനമായി അറസ്റ്റ് ചെയ്യപ്പെട്ട സുസ്മിതയാണ് സംഘത്തെ നിയന്ത്രിച്ചിരുന്നതെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു.
Discussion about this post