ഡല്‍ഹി: രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധി തീരുന്നതായി കേന്ദ്ര സര്‍ക്കാര്‍. കല്‍ക്കരി നീക്കത്തിന് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. സംസ്ഥനങ്ങള്‍ക്ക് പ്രതിദിനം രണ്ടു ലക്ഷം ടണ്‍ കല്‍ക്കരി നല്‍കുമെന്നും കേന്ദ്രം അറിയിച്ചു.
‘കോള്‍ ഇന്ത്യ’ക്ക് സംസ്ഥാനങ്ങള്‍ നല്‍കേണ്ട കുടിശിക ഉടന്‍ നല്‍കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. പ്രതിദിന കല്‍ക്കരി ഖനനം അടുത്ത അഞ്ച് ദിവസം കൊണ്ട് 1.94 മില്യണ്‍ ടണ്ണില്‍ നിന്ന് രണ്ട് മില്യണ്‍ ടണ്ണായി ഉയര്‍ത്തുമെന്ന് സര്‍ക്കാരിനെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
Discussion about this post