ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരർക്ക് ശക്തമായി തിരിച്ചടി നൽകി സൈന്യം. ജെയ്ഷെ മുഹമ്മദ് കൊടും ഭീകരൻ ഷാം സോഫിയെ വധിച്ചു. അവന്തിപൊരയിൽ നടന്ന ഏറ്റുമുട്ടലിലാണ് സോഫിയെ വെടിവെച്ച് കൊന്നത്.
അവന്തിപൊരയിലെ ത്രാലിൽ തില്വാനി മൊഹല്ലയിൽ സൈന്യം ഭീകരരെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. കൊല്ലപ്പെട്ടത് ഷാം സോഫിയാണെന്ന് കശ്മീർ ഐ ജി വിജയ് കുമാർ സ്ഥിരീകരിച്ചു.
Discussion about this post