ഡൽഹി: ഭീകരാവാദം വച്ച് പൊറുപ്പിക്കില്ലെന്ന് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇനിയും മിന്നലാക്രമണം നടത്താനറിയാമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി. കഴിഞ്ഞ ദിവസം കശ്മീരിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം കശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ ഒരു മലയാളിയടക്കം അഞ്ച് സൈനീകർ വീരമൃത്യു വരിച്ചിരുന്നു. ഇതിന് കനത്ത മറുപടി സൈന്യം നൽകിയിരുന്നു. അഞ്ച് ഭീകരരെ സൈന്യം വധിച്ചു.
Discussion about this post