കണ്ണൂര്‍: കണ്ണൂരില്‍ മോഷണ ശ്രമത്തിനിടെ വയോധിക മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി മഹിബുള്‍ ഹക്കാണ് പോലീസിന്റെ പിടിയിലായത്. വാരം എളയാവൂരില്‍ തനിച്ച് താമസിക്കുകയായിരുന്ന പി കെ ആയിഷയെയാണ് കവര്‍ച്ചാ സംഘം ആക്രമിച്ചത്.
പ്രതിയെ അസമില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
Discussion about this post