ഡല്‍ഹി: രാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയും നിരവധി സ്ത്രീകള്‍ കൈയില്‍ ആയുധമേന്തിയിട്ടുണ്ടെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. 1971-ല്‍ പാകിസ്ഥാനെതിരായ യുദ്ധത്തിലെ ഇന്ദിരാഗാന്ധിയുടെ നേതൃപാടവം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
’സായുധ സേനയിലെ സ്ത്രീകള്‍’ എന്ന വിഷയത്തില്‍ ഷാങ്ഹായി കോ ഓപറേഷന് ഓര്ഗനൈസേഷന് നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തിന്റെ വികസനത്തില്‍ സ്ത്രീശക്തിയുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഇന്ത്യയ്ക്ക് നല്ല അനുഭവ പാരമ്പര്യമാണുള്ളത്. രാജ്യ സുരക്ഷയുടേയും രാഷ്ട്ര നിര്‍മാണത്തിന്റെയും വിവിധ മേഖലകളില്‍ സ്ത്രീകളുടെ സംഭാവനകള്‍ അംഗീകരിക്കുകയും അവ എടുത്ത് പറയേണ്ടതുമാണ്. രാജ്യ സുരക്ഷയ്ക്കായി നിരവധി സ്ത്രീകള്‍ കൈയില്‍ ആയുധമേന്തിയിട്ടുണ്ട്. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ ആദരിക്കപ്പെടേണ്ട വ്യക്തികളില്‍ ഒരാളാണ് റാണി ലക്ഷ്മി ഭായ്. പ്രതിഭാ പാട്ടീല്‍ ഇന്ത്യയുടെ രാഷ്ട്രപതിയും സായുധ സേനയുടെ പരമോന്നത കമാന്‍ഡറുമായിരുന്നു’- രാജ്നാഥ് സിംഗ് പറഞ്ഞു.
Discussion about this post