Tuesday, August 16, 2022
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home News India

‘ആര്യന്‍ ഖാന്​ ജയില്‍ ഭക്ഷണം ഇഷ്​ടമല്ല, കടുത്ത മാനസിക സമ്മര്‍ദത്തിലും അസ്വസ്​ഥനും’; പാര്‍പ്പിച്ചിരിക്കുന്നത്​ കൂട്ടുപ്രതികള്‍ക്കൊപ്പമല്ലെന്നും റിപ്പോര്‍ട്ട്​

by Brave India Desk
Oct 14, 2021, 08:06 pm IST
in India
Share on FacebookTweetWhatsAppTelegram

മുംബൈ: ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ (മുംബൈ സെന്‍ട്രല്‍ ജയില്‍) കഴിയുന്ന ബോളിവുഡ്​ സൂപ്പര്‍താരം ഷാരൂഖ്​ ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നും അസ്വസ്​ഥനാണെന്നും ജയില്‍ അധികൃതരെ ഉദ്ദരിച്ച്‌​ ‘ഇന്ത്യ ടുഡേ’ റിപ്പോര്‍ട്ട്​ ചെയ്യുന്നു. ആര്യന്‍റെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായെങ്കിലും വിധി പറയുന്നത്​ ജഡ്​ജി​ വി.വി. പാട്ടീല്‍ ഈമാസം 20ലേക്ക്​ മാറ്റിയിരുന്നു. ക്വാറന്‍റീന്‍ കഴിയുക കൂടി ചെയ്​ത സാഹചര്യത്തില്‍ ആര്യന്‍ ഖാനെ സാധാരണ സെല്ലിലേക്ക്​ മാറ്റിയിട്ടുണ്ട്​.

അതേസമയം, സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആഢംബര കപ്പല്‍ ലഹരി മരുന്ന്​ കേസിലെ പ്രതികളെ വേറേ വേറേ സെല്ലുകളിലാണ്​ പാര്‍പ്പിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Stories you may like

മഹാരാഷ്ട്രയില്‍ മഹാസഖ്യത്തിന് തിരിച്ചടി : ജയിലിലുള്ള ഭരണകക്ഷി നേതാക്കള്‍ക്ക് വോട്ട് ചെയ്യാനാവില്ലെന്ന് കോടതി

മയക്കുമരുന്ന് പരിശോധനയില്‍ വീഴ്ച വരുത്തി; സമീര്‍ വാങ്കഡെയ്‌ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്

കോവിഡ്​ പ്രോ​ട്ടോകോള്‍ അനുസരിച്ച്‌​ ആര്യനടക്കമുള്ള പ്രതികളെ ബുധനാഴ്ച വരെ ക്വാറന്‍റീന്‍ സെല്ലില്‍ ആണ്​ പാര്‍പ്പിച്ചിരുന്നത്​. കോവിഡ്​ പരിശോധന ഫലം നെഗറ്റീവ്​ ആയതിനെ തുടര്‍ന്ന്​ ഇവരെ സാധാരണ സെല്ലുകളിലേക്ക്​ മാറ്റി. ജാമ്യഹരജിയില്‍ വിധി പറയുന്നത്​ കോടതി മാറ്റിവെച്ചതിനാല്‍ ഈമാസം 20വരെ ആര്യന്‍ ജയിലില്‍ കഴിയേണ്ടി വരും. അതിനിടെ, ആര്യന്‍ ഖാന്‍ ജയിലില്‍ തടവുകാര്‍ക്ക്​ വിതരണം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിനോട്​ വിമുഖത കാട്ടുകയാണെന്ന്​ നേരത്തേ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. ജയില്‍ കാന്‍റീനില്‍ നിന്ന്​ വാങ്ങുന്ന ഭക്ഷണവും ബിസ്​കറ്റും വെള്ളവുമാണ്​ ആര്യന്‍ കഴിക്കുന്നത്​.

ആര്യന്‍റെ പേരില്‍ ജയിലിലേക്ക്​ മണിയോര്‍ഡറുകള്‍ ധാരാളം വരുന്നുണ്ട്​. ഇത്​ ആര്യന്‍റെ പേരില്‍ നിക്ഷേപിച്ചിട്ടു​ണ്ടെന്നും ഈ പണം ഉപയോഗിച്ചാണ്​ കാന്‍റീനില്‍ നിന്ന്​ ഭക്ഷണം വാങ്ങുന്നതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. ജയിലില്‍ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കുകയുമില്ല. വീട്ടില്‍ നിന്ന്​ കൊടുത്തുവിടുന്ന വസ്​ത്രമാണ്​ ആര്യന്‍ ജയിലിനുള്ളില്‍ ധരിക്കുന്നത്​. ഉന്നതനിലവാരത്തില്‍ ജീവിച്ചിരുന്ന ആര്യന്‍ ജയിലിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

ആര്‍തര്‍ റോഡ്​ ജയിലിലെ നിയമം അനുസരിച്ച്‌​ രാവിലെ ആറിന്​ ഉണരണം. ഏഴുമണിക്ക്​ ഷീര, പോഹ എന്നിവ പ്രഭാത ഭക്ഷണമായി നല്‍കും. ഉച്ചക്ക്​ 11നും​ വൈകീട്ട്​ ആറിനും ചപ്പാത്തി, ചോറ്, സബ്ജി, ദാല്‍ എന്നിവയും ലഭിക്കും. അതിനുശേഷം ബാരക്കുകള്‍ അടക്കും. ഉച്ചകഴിഞ്ഞ്​ അല്‍പസമയം മാത്രമാണ്​ ജയിലിനുള്ളിലെ തുറന്ന സ്​ഥലത്തുകൂടി നടക്കുവാന്‍ അനുവാദമുള്ളത്​. ജയില്‍ അധികൃതര്‍ മുഴുവന്‍ സമയവും ആര്യനെ നിരീക്ഷിക്കുന്നു​ണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

 

Tags: jailaryan khan
ShareTweetSendShare

Discussion about this post


Latest stories from this section

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

വീട്ടിലെ റെ​യ്ഡിന് പിന്നാലെ സ​ഞ്ജ​യ് റാ​വ​ത്ത് ഇ​ഡി കസ്റ്റഡിയിൽ

Next Post

വാക്‌സിന്‍ മൈത്രി; നേപ്പാളും മ്യാന്മറും അടക്കമുള്ള അയല്‍രാജ്യങ്ങളിലേക്ക് 10 കോടി ഡോസ് വാക്സിന്‍ കയറ്റുമതി ചെയ്ത് ഇന്ത്യ

Latest News

കശ്മീരിൽ വീണ്ടും വംശഹത്യ ലക്ഷ്യമിട്ട് ഭീകരവാദികൾ; കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

കശ്മീരിൽ വൻ ദുരന്തം; ഐടിബിപി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; 6 ജവാന്മാർക്ക് വീരമൃത്യു (വീഡിയോ)

‘എകെജി സെന്ററിൽ പടക്കമെറിഞ്ഞത് കോൺഗ്രസ് ആണെന്ന് പ്രചരിപ്പിച്ചവരാണ് സിപിഎമ്മുകാർ‘: പാലക്കാട് കൊലപാതകത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് വി ഡി സതീശൻ

കിഫ്ബിയിൽ കുരുങ്ങി തോമസ് ഐസക്ക്; ഇഡി അന്വേഷണം സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി

‘ പകൽ ഉറങ്ങും, രാത്രിയിൽ ഉണരും,വീട്ടുകാരോട് സംസാരിക്കാറില്ല’: ലബനിൽ പോയ ശേഷമാണ് മകൻറെ സ്വഭാവം മാറിയതെന്ന്  ഹാദി മേതറിൻറെ അമ്മ

‘പാക് അധീന കശ്മീർ ആസാദ് കശ്മീർ’, ഇന്ത്യൻ സൈന്യം ഉള്ളതിനാൽ കശ്മീരിലെ ജനങ്ങൾ ചിരിക്കാൻ മറന്നുപോയെന്നും കെ.ടി ജലീൽ

രക്ഷാബന്ധൻ മഹോത്സവം:സ്ത്രീകൾക്ക് 48 മണിക്കൂർ സൌജന്യ ബസ് യാത്ര, പ്രഖ്യാപനവുമായി യോഗി സർക്കാർ

‘ആ ഭീകരൻ ഇനി ഭൂമിയിലില്ല’ : അൽ-ഖ്വയ്ദ തലവനെ വധിച്ച് അമേരിക്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies