കോഴിക്കോട്: കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനുള്ള രേഖകള്‍ നല്‍കുന്നത് മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ മനഃപൂര്‍വം വൈകിപ്പിക്കുന്നതായി വ്യാപക പരാതി. അപേക്ഷ നല്കി രണ്ടുമാസം കഴിഞ്ഞിട്ടും പലര്‍ക്കും രേഖകള്‍ നല്കാന് അധികൃതര്‍ തയാറായിട്ടില്ല. വ്യക്തമായ കാരണം പറയാതെ ‘വരും അപ്പോള്‍ അറിയിക്കാം, എന്നിട്ട് വന്ന് വാങ്ങിക്കോളൂ’ എന്നൊക്കെയാണ് മറുപടി.
സര്‍ക്കാറിന്റെ സാമ്പത്തിക ആനുകൂല്യത്തിനായി അപേക്ഷിക്കണമെങ്കില്‍ ഐ.സി.എം.ആറിന്റെ കോവിഡ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോവിഡ് മരണമാണെന്നു തെളിയിക്കുന്ന ആശുപത്രി രേഖ അപേക്ഷയോടൊപ്പം വേണം. ഈ രേഖയാണ് മെഡിക്കല്‍ കോളജില്‍ നിന്ന് കിട്ടാത്തത്. മാസങ്ങളായി പലരും ആശുപത്രി കയറിയിറങ്ങുകയാണ്.
Discussion about this post