കോട്ടയം: സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലിലാണ് കൂടുതല്‍ പേര് മരിച്ചത്. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ എട്ട് പേരും കോഴിക്കോട് വടകരയില്‍ ഒരു കുട്ടിയുമാണ് മരിച്ചത്.
കോട്ടയം കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ ആറ് പേര് ഉള്‍പ്പെടെ 11 പേരാണ് മരിച്ചത്. കൂട്ടിക്കലിലെ കാവാലിയിലും പ്ലാപ്പള്ളിയിലുമായാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
ഏഴ് മൃതദേഹങ്ങളാണ് ഇന്ന് ഇവിടെ നിന്നും കണ്ടെത്തിയത്. ഇവിടെ ഇനി എത്ര പേരെ കണ്ടെത്താനുണ്ടെന്ന് കൃത്യമായ വിവരമില്ല.
കൊക്കയാറില്‍ നിന്ന് മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തിയിരുന്നു. അഞ്ച് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇവിടെ കാണാതായ എട്ട് പേരില്‍ അഞ്ചുപേരും കുട്ടികളാണ്. ഏഴ് വീടുകളാണ് കൊക്കയാറില്‍ പൂര്‍ണമായും തകര്‍ന്നത്. ഇവിടെ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തി വരികയാണ്.
Discussion about this post