മഴക്കെടുതി മൂലം കേരളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ എല്ലാവിധ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മണ്ണിടിച്ചിലില്‍ മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നുവെന്നും എല്ലാവരുടെ സുരക്ഷക്കായി പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ട്വിറ്ററിലും ഇത് സംബന്ധിച്ച കുറിപ്പ് പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
It is saddening that some people have lost their lives due to heavy rains and landslides in Kerala. Condolences to the bereaved families.
— Narendra Modi (@narendramodi) October 17, 2021
Spoke to Kerala CM Shri @vijayanpinarayi and discussed the situation in the wake of heavy rains and landslides in Kerala. Authorities are working on the ground to assist the injured and affected. I pray for everyone’s safety and well-being.
— Narendra Modi (@narendramodi) October 17, 2021
അതേസമയം സംസ്ഥാനത്താകെ 156 ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 23 ആയി. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുള്‍പൊട്ടലിലാണ് കൂടുതല്‍ പേര് മരിച്ചത്. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ എട്ട് പേരും കോഴിക്കോട് വടകരയില്‍ ഒരു കുട്ടിയുമാണ് മരിച്ചത്.
കോട്ടയം കൂട്ടിക്കലില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ ആറ് പേര് ഉള്‍പ്പെടെ 11 പേരാണ് മരിച്ചത്. കൂട്ടിക്കലിലെ കാവാലിയിലും പ്ലാപ്പള്ളിയിലുമായാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്.
ഏഴ് മൃതദേഹങ്ങളാണ് ഇന്ന് ഇവിടെ നിന്നും കണ്ടെത്തിയത്. ഇവിടെ ഇനി എത്ര പേരെ കണ്ടെത്താനുണ്ടെന്ന് കൃത്യമായ വിവരമില്ല.
കൊക്കയാറില്‍ നിന്ന് മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ ഇന്ന് കണ്ടെത്തിയിരുന്നു. അഞ്ച് പേരെ കൂടി ഇനി കണ്ടെത്താനുണ്ട്. ഇവിടെ കാണാതായ എട്ട് പേരില്‍ അഞ്ചുപേരും കുട്ടികളാണ്. ഏഴ് വീടുകളാണ് കൊക്കയാറില്‍ പൂര്‍ണമായും തകര്‍ന്നത്. ഇവിടെ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തി വരികയാണ്.
Discussion about this post