ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. രണ്ടു ബീഹാർ തൊഴിലാളികള്‍ വെടിയേറ്റു മരിച്ചു. ഇതോടെ, ഈ മാസം മാത്രം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 11 ആയി.
കുല്‍ഗാം ജില്ലയിലെ വാന്പോയിലാണ് തൊഴിലാളികള്‍ക്കു നേരെ വെടിവയ്പ്പുണ്ടായത്. മറ്റൊരു തൊഴിലാളിക്ക് പരുക്കേറ്റിട്ടുണ്ട്.
കൊല്ലപ്പെട്ട 11 പേരില്‍ അഞ്ചുപേരും ജമ്മു കശ്മീരിന് പുറത്തുള്ളവരാണ്. മറ്റു സംസ്ഥാനങ്ങളിലുള്ളവരെ ലക്ഷ്യം വച്ചാണ് ആക്രമണമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Discussion about this post