കോഴിക്കോട്: കാറില്‍ യുവാവ് തീകൊളുത്തിയ നിലയില്‍ കണ്ടെത്തി. കുറ്റ്യാടി ചുരത്തിനടുത്ത് ചൂരനി റോഡിലാണ് സംഭവം.
നിര്‍ത്തിയിട്ട കാറില്‍ നിന്ന് പുക കണ്ടതോടെ നാട്ടുകാര്‍ ഓടിയെത്തി രക്ഷിക്കുകയായിരുന്നു. അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. ഇതോടെ നാട്ടുകാര്‍ ചില്ലുകള്‍ തകര്‍ത്ത് യുവാവിനെ പുറത്തെടുക്കുകയായിരുന്നു.
പെട്രോള്‍ ഒഴിച്ചായിരുന്നു തീ കൊളുത്തിയത്. എന്നാല്‍ തീ വ്യാപിക്കാത്തതിനാല്‍ നിസാരമായി പൊള്ളലേറ്റിട്ടുള്ളൂ. തീ പടരുന്നതിന് മുമ്പ് തന്നെ ആളുകള്‍ രക്ഷിക്കുകയായിരുന്നു.
ചോദ്യങ്ങളോടൊന്നും പ്രതികരിക്കാത്തതുകൊണ്ട് തന്നെ ഇയാളുടെ പേരോ മേല്‍ വിലാസമോ ലഭിച്ചിട്ടില്ല. കാര്‍ വന്ന ദിശ അനുസരിച്ച് വയനാട്ടില്‍ നിന്ന് വന്നതാകാം എന്നാണ് നിഗമനം.
പൊലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post