കൊല്ലം: പശുവിനെ കെട്ടിയിട്ട് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി കൊന്ന സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. കൊല്ലം ഇരവിപുരം പനമൂട്ടില്‍ ജയചന്ദ്രന് എന്നയാളാണ് പൊലീസില്‍ പരാതി നല്‍കിയത്. കെട്ടിയിട്ട് പീഡിപ്പിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ മുറുകിയാണ് പശു ചത്തതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാവിലെയാണ് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്.
ജയചന്ദ്രന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
നേരത്തെ ജയചന്ദ്രന്റെ മറ്റൊരു പശുവിനെ സമാനമായ രീതിയില്‍ പീഡിപ്പിക്കാന്‍ ശ്രമം ഉണ്ടായിരുന്നു. ഈ കേസിലെ പ്രതിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം.
കഴിഞ്ഞ ദിവസം ചത്ത നിലയില്‍ കണ്ടെത്തിയ പശുവിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ് അറിയിച്ചു.
Discussion about this post