ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജയ്ക്ക് പിന്നാലെ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരു സ്റ്റേഷന് ഇന്‍ ചാര്‍ജ് പൊലീസ് ഓഫീസര്‍ അടക്കം 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും പൊലീസ് വ്യക്തമാക്കി.
29 ഹിന്ദു വീടുകള്‍ അഗ്നിക്ക് ഇരയാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ദുര്‍ഗാപൂജയ്ക്കിടെ നിരവധി ക്ഷേത്രങ്ങള്‍ അഗ്നിക്ക് ഇരയാക്കിയിരുന്നു. ഇത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
ഞായറാഴ്ച രാത്രി ധാക്കയില്‍ നിന്ന് 255 കിലോ മീറ്റര്‍ അകലെ ഗ്രാമത്തിലാണ് സംഭവം. ഹിന്ദു വിഭാഗത്തില്‍പ്പെട്ട ഒരാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച് പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
പൊലീസ് വീടിന് ഇയാളുടെ വീടിന് സുരക്ഷയേര്‍പ്പെടുത്തിയിരുന്നെങ്കിലും അക്രമി സംഘം വീടിന് തീ കൊളുത്തുകയായിരുന്നു. 29 വീടുകളാണ് അക്രമി സംഘം തകര്‍ത്തത്. പിന്നീട് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.
വെള്ളിയാഴ്ച ആരംഭിച്ച സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും ദുര്‍ഗ പൂജ പന്തലുകളും, അമ്പലങ്ങളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദു വിഭാഗക്കാരുടെ കടകളും ആക്രമിക്കപ്പെട്ടു. ചന്ദ്പൂര്‍, ചിറ്റഗോങ്, ഗസ്സിപ്പൂര്‍, ബന്ദര്‍ബന്‍, മൗലവി ബസാര്‍ എന്നിവിടങ്ങളില്‍ എല്ലാം സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്.
Discussion about this post