ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ ഇന്ത്യന്‍ സൈന്യം ആറ് ആയുധധാരികളായ ഭീകരരെ വെടിവച്ചുകൊന്നു. ലഷ്കര്‍ ഇ ത്വയ്യിബ ഭീകരരെയാണ് വധിച്ചതെന്ന് സൈന്യം അറിയിച്ചു.
രജൗരിയിലെ വനത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ആണ് ഭീകരരെ വധിച്ചത്. പ്രദേശത്ത് മൂന്നോ നാലോ പേര് അവശേഷിക്കുന്നുണ്ടെന്നും അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.
രജൗരിയില്‍ കഴിഞ്ഞ ദിവസം ഒമ്പത് ഇന്ത്യന്‍ സൈനികരെ ഭീകരരെ വെടിവച്ചുകൊന്നിരുന്നു. പ്രദേശത്ത് സായുധ നീക്കങ്ങള്‍ നടത്തുന്ന കമാന്‍ഡര്‍മാരെ നേരില്‍ കണ്ട് സംസാരിക്കുന്നതിനുവേണ്ടി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് കശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
Discussion about this post