മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സിഗരറ്റുകളും സ്വര്‍ണവും കസ്റ്റംസ് പിടികൂടി. കാസര്‍ഗോഡ് സ്വദേശികളായ മുഹമ്മദ് അസ്ലം, അബ്ദുള്‍ റഹിമാന്‍ എന്നിവരില്‍ നിന്നാണ് 20 ഗ്രാം സ്വര്‍ണവും 100 പാക്കറ്റുകള്‍ സിഗരറ്റും പിടികൂടിയത്.
ഇന്നലെ ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ തായിരുന്നു ഇരുവരും. കസ്റ്റംസ് ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്നു കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും സിഗരറ്റും കണ്ടെത്തിയത്. ഇരുവരില്‍ നിന്നുമായി 50 വീതം പാക്കറ്റ് വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടികൂടിയത്.
ബാഗേജ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പരിശോധനയില്‍ കസ്റ്റംസ് അസി. കമ്മിഷണര്‍ മുഹമ്മദ് ഫായിസ്, സൂപ്രണ്ട് സി.വി.മാധവന് തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post