ചെന്നൈ: വിവാഹിതയായ മകളെ പ്രണയ ബന്ധത്തിന്റെ പേരില്‍ മാതാപിതാക്കള്‍ കൊലപ്പെടുത്തി. രാമനാഥപുരം ജില്ലയിലെ പരമകുടിയിലാണ് സംഭവം. നണ്ടുപ്പട്ടി ഗ്രാമത്തില്‍ താമസിക്കുന്ന 23കാരിയായ കൗസല്യയാണ് കൊല്ലപ്പെട്ടത്.
സംഭവത്തില്‍ മാതാപിതാക്കളായ തെന്നരശ്, അമൃതവല്ലി എന്നിവരെ എമനേശ്വരം പോലിസ് അറസ്റ്റു ചെയ്തു.
നാലുവര്‍ഷം മുമ്പ് വിവാഹിതയായ കൗസല്യ കുടുംബകലഹത്തെത്തുടര്‍ന്ന് ഭര്തൃഗൃഹംവിട്ട് നാലുമാസമായി മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസം. ഇതിനിടെ ഗ്രാമത്തില്‍ത്തന്നെയുള്ള അന്യജാതിക്കാരനായ ഒരു യുവാവുമായി അടുപ്പത്തിലായി. ഇതറിഞ്ഞ തെന്നരശും അമൃതവല്ലിയും മകളെ ശാസിക്കുകയും ഭര്‍ത്താവിനോടൊപ്പം പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, യുവതി കാമുകനുമായുള്ള ബന്ധം തുടര്‍ന്നു. ഇതേച്ചൊല്ലി വീട്ടില്‍ വഴക്കായതോടെ കഴിഞ്ഞ വെള്ളിയാഴ്ച കൗസല്യ എലിവിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു.
Discussion about this post