ശ്രീനഗർ: പൂഞ്ചിലും ഷോപ്പിയാനിലും ഭീകരരെ വളഞ്ഞ് സൈന്യം. ഷോപ്പിയാനിലെ ജനവാസമേഖലയിൽ തമ്പടിച്ച ഭീകരർ സൈന്യത്തിന്റെ വലയിലായതായാണ് റിപ്പോർട്ട്.
ജമ്മുകശ്മീർ പോലീസും സി.ആർ.പി.എഫും സംയുക്തമാ നീക്കമാണ് നടത്തുന്നതെന്ന് ജമ്മുകശ്മീർ ഐ.ജി.വിജയ് കുമാർ അറിയിച്ചു.
11 സാധാരണക്കാരെ വിവിധ സ്ഥലങ്ങളിൽ ഭീകരർ വധിച്ചതിന് തിരിച്ചടിക്കുന്ന സൈന്യം ഇതുവരെ 20 ഭീകരരെ വധിച്ചു കഴിഞ്ഞു. വനപ്രദേശങ്ങളിലും ജനവാസ മേഖലകളിലും തമ്പടിച്ച ഭീകരർക്കെതിരെ അതിശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്.
Discussion about this post