ലാഹോര്‍ : ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനി തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ കണ്ടെത്തിയ ഭയത്തിൽ പാകിസ്ഥാന്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്കിടെ മൂന്നാം തവണയാണ് ഇത്തരമൊരു സംഭവമുണ്ടായതെന്നാണ് പാകിസ്ഥാന്റെ ആരോപണം. എന്നാല്‍ പാക് അവകാശവാദം പൂര്‍ണമായും തള്ളി ഇന്ത്യന്‍ നേവി രംഗത്ത് വന്നിട്ടുണ്ട്. ഈ മാസം പതിനാറിനാണ് ഇന്ത്യന്‍ നാവികസേനയുടെ അന്തര്‍വാഹിനി കണ്ടെത്തിയതെന്നാണ് തെളിവ് സഹിതം പാകിസ്ഥാന് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് പ്രസ്താവനയിലൂടെ ആരോപിച്ചത്.
സമുദ്രോപരിതലത്തിലേക്ക് ഉയര്‍ന്ന (പെരിസ്കോപ്പ് ആഴത്തില്‍) നിലയിലാണ് പാകിസ്ഥാന് പുറത്ത് വിട്ട ചിത്രത്തിലെ അന്തര്‍വാഹിനിയുള്ളത്. ഇത് ഡ്രോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ചു എന്നാണ് കരുതുന്നത്.
അതേസമയം പാകിസ്ഥാന് നാവികസേനയുടെ ലോംഗ് റേഞ്ച് മാരിടൈം പെട്രോള്‍ എയര്‍ക്രാഫ്റ്റ് ഇന്ത്യന്‍ അന്തര്വാഹിനിഎയര്ക്രാഫ്റ്റ് ട്രാക്ക് ചെയ്തു എന്നാണ് പ്രസ്താവനയില്‍ പാകിസ്ഥാന്റെ ആക്ഷേപം.
Pakistan Navy stops #Indian submarine entering into Its waters. #Pakistan #India #War #Peace pic.twitter.com/HpRIYM6OYF
— Azaz Syed (@AzazSyed) October 19, 2021
Discussion about this post