ശ്രീനഗര്‍: ജമ്മുകശ്മീരില്‍ രജൗരിയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഭീകരരെ കൂട്ടത്തോടെ വധിച്ചതിന് പിന്നാലെ രണ്ടു ഭീകരരെ കൂടി വകവരുത്തി സൈന്യം. ഷോപ്പിയാനിലെ ദ്രാഗഡ് മേഖലയില്‍ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം രണ്ടു ഭീകരരെ കൂടി വധിച്ചത്.
കൊടുംഭീകരനായ ആദില്‍ അഹ് വാനിയാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. 2020 ജൂലൈയില്‍ പ്രദേശവാസിയെ കൊലപ്പെടുത്തിയത് ആദില്‍ ആയിരുന്നുവെന്ന് സൈന്യം കണ്ടെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരര്‍ ഏത് സംഘടനയുമായി ബന്ധപ്പെട്ടവരാണെന്ന് വ്യക്തമായിട്ടില്ല.
ബുധനാഴ്ച പുലര്‍ച്ചെ ഭീകരരുടെ താവളം വളഞ്ഞാണ് സൈന്യം ഭീകരരെ ഏറ്റുമുട്ടലിനൊടുവില്‍ വധിച്ചത്. ഇതോടെ 21 ഭീകരര്‍ ഒരാഴ്ചയ്ക്കിടെ ജമ്മുകശ്മീരില്‍ സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
Discussion about this post