മുഞ്ജര്: ബിഹാറിനെ ഇപ്പോഴത്തെ സര്‍ക്കാറില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാര്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ നടത്തുന്ന റാലിയില്‍ വെച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വികസനം ലക്ഷ്യമാക്കിയാണ് ബിഹാറിലെ തെരഞ്ഞെടുപ്പെന്നും 1.65 ലക്ഷം രൂപയുടെ പാക്കേജ് ബിഹാര്‍ വികസനത്തിനായി അംഗീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. ബിഹാര്‍ സര്‍ക്കാറിനെ വിമര്‍ശിച്ച മോദി 60 വര്‍ഷമായി അവര്‍ ബിഹാറിനെ കൊള്ളയടിക്കുകയാണെന്നും പറഞ്ഞു.
24 മണിക്കൂര്‍ വൈദ്യുതി എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെട്ടോ എന്ന് ചോദിച്ച മോദി 2022 ആവുമ്പോഴേക്കും എല്ലാ ഗ്രാമങ്ങളിലും 24 മണിക്കൂര്‍ വൈദ്യുതി എത്തിക്കുമെന്ന് പറഞ്ഞു. നാല് ഇടങ്ങളിലായാണ് ഇന്നത്തെ മോദിയുടെ റാലി.
Discussion about this post