മുംബൈ: ഐഎസ്എല്‍ ടീം കേരള ബ്ലാസ്റ്റേഴ്സില്‍ ഏറ്റവും കൂടുതല്‍ ഓഹരി സ്വന്തമാക്കി സച്ചിന് ടെണ്ടുല്‍ക്കര്‍. നേരത്തേ 40 ശതമാനം ഓഹരിയുണ്ടായിരുന്ന സച്ചിന് 20 ശതമാനം ഓഹരികൂടി സ്വന്തമാക്കി. നിലവില്‍ 60 ശതമാനം ഓഹരികളോടെ സച്ചിന് ടീമിന്റെ പ്രമുഖ ഉടമയായി.
ഹൈദരാബാദ് പിവിപി വെഞ്ച്വറിന്റെ കൈവശമുണ്ടായിരുന്ന ഓഹരികളാണ് സച്ചിന് സ്വന്തമാക്കിയത്. ഇവരുടെ ഓഹരി 20 ശതമാനമായി കുറഞ്ഞു. ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍മാരായ മുത്തൂറ്റ് പാപ്പച്ചന് ഗ്രൂപ്പിന് 20 ശതമാനം ഷെയര്‍ ആണുള്ളത്. ഏകദേശം 80 കോടി രൂപയുടെ ഇടപാടാണ് നടന്നതെന്നാണ് ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട്. ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ മൂല്യം 200 കോടിയിലെത്തി.
ബ്ലാസ്റ്റേഴ്സിനെ സച്ചിന് സ്വന്തമാക്കിയതോടെ ക്ലബിന്റെ മൂല്യം ഇനിയും വര്‍ദ്ധിക്കുമെന്നാണു കണക്കുകൂട്ടല്‍.
Discussion about this post