മുംബൈ: ആഢംബര കപ്പലിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെയും സംഘത്തെയും അറസ്റ്റ് ചെയ്ത മുംബൈയിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി നടി അനന്യ ഖാന് എന്‍സിബി ഓഫീസിലെത്തി. ഉച്ചയ്ക്ക് ശേഷം അച്ഛനും നടനുമായ ചങ്കി പാണ്ഡെയ്ക്ക് ഒപ്പമാണ് അനന്യ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ഓഫീസിലെത്തിയത്.
വൈകിട്ട് നാല് മണിയോടെയായിരുന്നു അനന്യ എന്‍സിബി ഓഫീസിലെത്തിയത്. ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെയും ഒപ്പം അറസ്റ്റിലായവരുടെയും മൊബൈലിലെ വാട്സ്ആപ്പ് ചാറ്റില്‍ നിന്നാണ് അനന്യയുടെ പങ്കിനെക്കുറിച്ച് എന്‍സിബി ഉദ്യോഗസ്ഥര്‍ക്ക് സൂചന ലഭിച്ചത്.
നേരത്തെ അനന്യയുടെ മുംബൈയിലെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍സിബി ഉദ്യോഗസ്ഥര്‍ ലാപ്ടോപ്പും മൊബൈലും ഉള്‍പ്പെടെ പിടിച്ചെടുത്തു.
Discussion about this post