ഡല്‍ഹി: ദാദ്രി സംഭവത്തെക്കുറിച്ചു പ്രതികരിക്കേണ്ടതു പ്രധാനമന്ത്രിയുടെ ജോലിയല്ലെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് 50 വയസുകാരനായ മുഹമ്മദ് അഖ്ലാഖിനെ ജനക്കൂട്ടം മര്‍ദിച്ചു കൊലപ്പെടുത്തിയതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണു ഗഡ്കരിയുടെ പ്രതികരണം.
മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതികരിക്കാറുണ്ടായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
അഖ്ലാഖ് കൊല്ലപ്പെട്ടതിനെക്കുറിച്ചു പ്രതികരിക്കാതെ രക്തം കട്ടപിടിക്കുന്ന രോഗവുമായി ആശുപത്രിയില്‍ ആയ നവജ്യോത് സിംഗ് സിദ്ദുവിന്റെ ആരോഗ്യത്തിന് ആശംസ അറിയിച്ച് നരേന്ദ്ര മോദി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതിനെ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള വിമര്‍ശിച്ചിരുന്നു. ദാദ്രി കൊലപാതകം അപലപിച്ച ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, വര്‍ഗ്ഗിയതയെ ശക്തമായി ചെറുക്കുമെന്നും അറിയിച്ചിരുന്നു.
Discussion about this post