ലഖ്നൗ: ജമ്മു കശ്മീരിന് അമിതാധികാരം നല്‍കിക്കൊണ്ട് ഭീകരവാദത്തിന് തുടക്കമിട്ടത് കോണ്‍ഗ്രസാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്രസര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ ഭീകരവാദത്തിന്റെ ശവപ്പെട്ടിയില്‍ കേന്ദ്രസര്‍ക്കാര്‍ അവസാന ആണി അടിക്കുകയായിരുന്നെന്നും ലഖ്നൗവിലെ ഒരു പൊതുപരിപാടിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യത്ത് ബിജെപി സര്‍ക്കാരിന് കീഴില്‍ ഒരു മാഫിയ രാജിനും വളരുക സാദ്ധ്യമല്ലെന്നും ലഹളകള്‍ സൃഷ്ടിക്കാന്‍ ആരും ധൈര്യപ്പെടുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സ്ഥലങ്ങളില്‍ ഒരു സാമൂഹ്യവിരുദ്ധ ശക്തിയ്ക്കും നിലനില്‍പ്പില്ല. പാവങ്ങളുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ഒരു മാഫിയയ്ക്കും സാധിക്കുകയില്ലെന്നും അങ്ങിനെ ആരെങ്കിലും ചെയ്താല്‍ അവരുടെ നെഞ്ചില്‍ ബുള്‍ഡോസര്‍ കയറ്റിയിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്നും ഇതുവഴി ബിജെപി പുതിയ ചരിത്രം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാജ്വാദി പാര്‍ട്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് ഭീകരര്‍ക്കെതിരായ കേസുകള്‍ എല്ലാം പിന്‍വലിക്കുകയും ഹിന്ദുക്കള്‍ക്കെതിരെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post