ദിലീപ് നായകനാകുന്ന വോയ്സ് ഒഫ് സത്യനാഥനിലഭിനയിച്ചു കൊണ്ടിരിക്കവേ ജൂനിയര്‍ ആര്‍ട്ടിസ്റ്റായ ഇരുമ്പനം സ്വദേശി സതീശന് കുഴഞ്ഞു വീണ് മരിച്ചു. 63 വയസായിരുന്നു. ഉടന്‍ തന്നെ മഞ്ഞുമ്മലുള്ള സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തുടര്‍ന്ന് പരേതനോടുള്ള ആദര സൂചകമായി വോയ്സ് ഒഫ് സത്യനാഥന്റെ ഷൂട്ടിംഗ് ഉച്ചയ്ക്കുശേഷം നിറുത്തിവച്ചു. റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജും ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ ജോജുവിന്റെ ജന്മദിനം ലൊക്കേഷനില്‍ കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു. ഉച്ച കഴിഞ്ഞായിരുന്നു ആഘോഷാഹ്ളാദങ്ങള്ക്ക് ശേഷം അപ്രതീക്ഷിതമായായിരുന്നു സതീശന്റെ വേര്‍പാട്.
Discussion about this post