ലഖ്നൗ: ഫൈസാബാദ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി ഉത്തര്‍പ്രദേശ് സർക്കാർ. റെയില്‍വേ സ്റ്റേഷന് ഇനി മുതല്‍ അയോധ്യ എന്നാവും അറിയപ്പെടുക എന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്ന് പുനര്‍നാമകരണം ചെയ്തത്. 2018-ല്‍ ദീപാവലി ഉത്സവ വേളയിലാണ് ജില്ലയുടെ പേര് മാറ്റിയത്.
അന്ന് അലഹബാദ് ജില്ലയുടെ പേര് പ്രയാഗ് രാജ് എന്ന് മാറ്റിയിരുന്നു. നൂറ്റാണ്ടിന്റെ പഴക്കമുള്ള മുഗല്‍സരായ് റെയില്‍വേ സ്റ്റേഷന് അന്ന് ആര്.എസ്.എസ് ആചാര്യന് ദീന് ദയാല്‍ ഉപാധ്യായയുടെ പേരും നല്കി.
Discussion about this post