കോട്ടയം: കോട്ടയം ജില്ലയിൽ കനത്ത മഴ. മുണ്ടക്കയം വണ്ടന്‍ പതാലില്‍ ഉരുള്‍പൊട്ടലുണ്ടായി. അതേസമയം ഉരുള്‍പൊട്ടലില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലയില്‍ 3 മണി മുതല്‍ കനത്ത മഴയാണ്. ശക്തമായ മഴയില്‍ മുണ്ടക്കയം കോസ് വേ മുങ്ങുന്നു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. മഴ കനത്തതോടെ മുണ്ടക്കയം മേഖലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.
എരുമേലി, മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. ജില്ലയില്‍ ചെറുതോടുകള്‍ കരകവിഞ്ഞു.
Discussion about this post