ഡല്‍ഹി: കേന്ദ്രം സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 105.7 കോടിയിലധികം (1,05,78,05,425) വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 12 കോടിയില്‍ അധികം (12,02,54,104) കോവിഡ് വാക്സിന് ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇപ്പോഴും ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു.
തിങ്കളാഴ്ച രാവിലെ ഏഴുവരെയുള്ള 24 മണിക്കൂറില്‍ 12,30,720 ഡോസ് വാക്സിനുകള്‍ മാത്രമാണ് വിതരണം ചെയ്തത്. രാജ്യത്തിതുവരെ നല്കിയ ആകെ വാക്സിനുകളുടെ എണ്ണം 102.27 കോടി (1,02,27,12,895) പിന്നിട്ടു.
14,306 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു. നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 1,67,695 പേരാണ്. 239 ദിവസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 18,762 പേര് സുഖം പ്രാപിച്ചു. 443 പേര് മരിച്ചു.
Discussion about this post