പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ഉത്തർപ്രദേശ് മന്ത്രി ഉപേന്ദ്ര തിവാരി. നരേന്ദ്ര മോദി “ദൈവത്തിന്റെ അവതാരം” ആണെന്നാണ് ഉപേന്ദ്ര തിവാരി വിശേഷിപ്പിച്ചത്.
നരേന്ദ്ര മോദി ഒരു പുതിയ പ്രഭാതത്തിന്റെ സ്രഷ്ടാവാണ്. ഇത്തരത്തിലുള്ള മഹത് വ്യക്തികൾ ഒരിക്കൽ മാത്രമാണ് ഭൂമിയിൽ അവതരിക്കുന്നത്. നരേന്ദ്ര മോദി സാധാരണക്കാരനല്ല. അദ്ദേഹം വെറും പ്രധാനമന്ത്രിയല്ല ദൈവത്തിന്റെ അവതാരമാണ്. ഒരു പ്രധാൻ സേവകനായി നമുക്കിടയിൽ പ്രവർത്തിക്കാൻ വന്നയാളാണ് മോദി എന്നും ഉപേന്ദ്ര തിവാരി വ്യക്തമാക്കി.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ സ്പോർട്സ് & യൂത്ത് അഫയേഴ്സിന്റെ സ്വതന്ത്ര ചുമതല വഹിക്കുകയും പഞ്ചായത്ത് രാജ് സഹമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്ന മന്ത്രിയാണ് ഉപേന്ദ്ര തിവാരി. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ പരിപാടിയിലൂടെ ഇടനിലക്കാരുടെ അഴിമതി ഇല്ലാതാക്കിയതായി ഉപേന്ദ്ര തിവാരി ചൂണ്ടിക്കാട്ടി.
ഡൽഹിയിൽ നിന്നും ലഖ്നൗവിൽ നിന്നും 100 രൂപ അനുവദിച്ചാൽ കർഷകരുടെയും തൊഴിലാളികളുടെയും അക്കൗണ്ടിലേക്ക് 100 രൂപ ഡിബിടി വഴി കൈമാറും. ഈ പണം ആർക്കും തട്ടിയെടുക്കാൻ കഴിയില്ല, മോഷ്ടിക്കുന്നവർ ആരായാലും ഇരുമ്പഴി എണ്ണേണ്ടി വരുമെന്നും യുപി മന്ത്രി ഉപേന്ദ്ര തിവാരി അഭിപ്രായപ്പെട്ടു.
Discussion about this post