ഡല്‍ഹി: ഒരു വര്‍ഷത്തിനിടെ ഏഴ് പേര് പീഡിപ്പിച്ചെന്ന പരാതി നല്കിയ യുവതിക്കെതിരെ പ്രത്യേക അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ച് ഹരിയാന വനിതാ കമ്മിഷന്. വനിതാ കമ്മീഷന് അദ്ധ്യക്ഷ പ്രീത ഭരദ്വാജ് ദലാലാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നല്‍കിയത്. സാമൂഹ്യപ്രവര്‍ത്തകയായ ദീപിക നാരായണ്‍ ഭരദ്വാജ് വനിതാ കമ്മിഷനില്‍ നല്കിയ പരാതിയിലാണ് നടപടി.
വ്യാജ പീഡന പരാതികള്‍ നല്കി പുരുഷന്മാരില് നിന്ന് പണം തട്ടിയെടുക്കുകയാണ് യുവതിയുടെ പരാതിക്ക് പിന്നിലെന്നും ഇവര്‍ ആരോപിച്ചിരുന്നു.
ഒരു വര്‍ഷത്തിനിടയില്‍ ഒരേ യുവതി തന്നെ ഏഴ് പുരുഷന്മാരുടെ പേരില്‍ ലൈംഗിക പീഡന പരാതി നല്‍കിയതാണ് സംശയത്തിന് ഇടയാക്കിയത്. പല ദിവസങ്ങളിലായി ഗുരുഗ്രാമിലെ വ്യത്യസ്ത പൊലീസ് സ്റ്റേഷനുകളിലാണ് യുവതിയുടെ പരാതിയെത്തിയത്. ഡി.എല്‍.എഫ് ഫേസ് മൂന്ന് പൊലീസ് സ്റ്റേഷനിലാണ് ഒടുവില്‍ യുവതി പരാതി നല്‍കിയത്. ഈ പരാതിയിലും പൊലീസ് അന്വേഷണം നടത്തി വരികയാണ്.
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നതാണ് യുവതിയുടെ എല്ലാ പരാതിയിലേയും ആരോപണം. യുവതിയുടെ ഈ പരാതികളില്‍ രണ്ടെണ്ണം വ്യാജമാണ് എന്ന് പൊലീസ് നേരത്തെ കണ്ടെതതിയിരുന്നു. ഇതിന് ശേഷവും യുവതി പരാതികള്‍ നല്‍കിയതോടെയാണ് അന്വേഷണം വേണമെന്ന് ആവശ്യമുയര്‍ന്നത്.
Discussion about this post