മലപ്പുറം: പൊന്നാനിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 19- കാരന് അറസ്റ്റില്‍. പൊന്നാനി സ്വദേശി പരീക്കുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖ് ആണ് പിടിയിലായത്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന പീഡനത്തെ കുറിച്ച് പേടിച്ച് പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല.
എന്നാൽ ആശുപത്രിയിലെത്തി പരിശോധിച്ചപ്പോള്‍ കുട്ടി ഗര്‍ഭിണിയാണെന്ന് തെളിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പീഡിപ്പിക്കപ്പെട്ട വിവരം വീട്ടുകാര്‍ അറിഞ്ഞത്.
തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് പൊന്നാനി പൊലീസ് കേസെടുത്തത്. പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Discussion about this post