ഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടിനല്‍കി കേന്ദ്രസര്‍ക്കാര്‍. അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടിയത്. വെള്ളിയാഴ്ച കാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി തീരുമാനത്തിന് അംഗീകാരം നല്കി.
2021 ഡിസംബര്‍ 10 ന് ആണ് ആര്‍ബിഐ ഗവര്‍ണറായുള്ള ദാസിന്റെ കാലാവധി അവസാനിക്കുക. 2018 ഡിസംബര്‍ 11 ആണ് ആര്‍ബിഐയുടെ തലവനായി കേന്ദ്രസര്‍ക്കാര്‍ ദാസിനെ നിയമിച്ചത്. ഉര്‍ജിത് പട്ടേല്‍ രാജിവച്ചതിനെ തുടർന്നാണ് ദാസിനെ നിയമിക്കുന്നത്.
നിലവിലെ ബിജെപി സര്‍ക്കാരിന് കീഴില്‍ കാലാവധി നീട്ടിനല്‍കുന്ന ആദ്യ ഗവര്‍ണറാണ് അദ്ദേഹം.
Discussion about this post