കിളിമാനൂര്‍: ബഹ്റൈനിലെ ജോലി സ്ഥലത്ത് മലയാളിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിളിമാനൂര്‍ സ്വദേശി നഗരൂര്‍ നന്ദായ് വനം ഫെല്‍സി നിവാസില്‍ പ്രജികുമാറാണ് (50) മരിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസമായി ഇദ്ദേഹത്തെക്കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ ബഹ്റൈനിലുള്ള ബന്ധുക്കള്‍ ബഹ്റൈനിലെ നയിം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് ചൊവ്വാഴ്ച മൃതദേഹം കണ്ടെത്തിയത്.
നാല് വര്‍ഷം മുന്‍പ് ബഹ്റൈനില്‍ എത്തിയ ഇദ്ദേഹം കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തി വരികയായിരുന്നു. ഭാര്യ: റിനി. മക്കള്‍: വിഷ്ണു, അനുഗ്രഹ.
Discussion about this post