മുംബൈ: ആഡംബരകപ്പലിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്യന് ഖാന് വീട്ടില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഷാരൂഖ് ഖാനും കുടുംബവും. ഈ സാഹചര്യത്തില്‍ ഷാരൂഖ് ഖാന് സിദ്ധിവിനായക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
ഷാരൂഖ് ഖാനുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഷാരൂഖ് ഖാന് എല്ലാ വര്‍ഷവും കുടുംബത്തോടൊപ്പം മന്നത്തില്‍ വിനായക ചതുര്‍ഥി ആഘോഷിക്കാറുണ്ട്. വീട്ടില്‍ ഗണപതി വിഗ്രഹം പോലും സൂക്ഷിച്ചിട്ടുണ്ടെന്ന് ഷാരൂഖുമായി അടുത്ത് ബന്ധമുള്ളവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മകന് മോചിതനായ ശേഷം വളരെ സന്തോഷത്തിലാണ് ഷാരൂഖ് എന്നും ഗണപതി ഭഗവാന് നന്ദി പ്രകടിപ്പിക്കാനാണ് ക്ഷേത്ര ദര്‍ശനം നടത്തുന്നതെന്നുമാണ് വിവരം.
വ്യാഴാഴ്ച്ചയാണ് ആര്യന് ഖാന് ബോംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
Discussion about this post