ഗൂഡല്ലൂര്‍: ഊട്ടി ജില്ല റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസില്‍ അഴിമതി നിര്‍മാര്‍ജന നിരോധന വിഭാഗം പൊലീസ് നടത്തിയ മിന്നല്‍ പരിശോധന. റെയ്ഡിൽ കണക്കില്‍പ്പെടാത്ത 1,38,000 രൂപ പിടിച്ചെടുത്തു.
ആന്റി കറപ്ക്ഷന് വിഭാഗം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഗീതാലക്ഷ്മിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഓഫിസുമായി ബന്ധപ്പെട്ട് വരുന്ന സേവനങ്ങള്‍ക്ക് കൈക്കൂലി ആവശ്യപ്പെടുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്നാണ് പരിശോധന നടന്നത്. ഇതുമായി ബന്ധപ്പെട്ട് ആര്.ടി.ഒ കുലോത്തുംഗനെ ചോദ്യം ചെയ്തുവരുന്നു.
Discussion about this post