ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലോംഗ് റേഞ്ച് ബോംബിന്റെ പരീക്ഷണം വിജയകരം. വെള്ളിയാഴ്ച വ്യോമ പ്ലാറ്റ്ഫോമില്‍ നിന്നാണ് പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡി.ആര്.ഡി.ഒ) ഇന്ത്യന്‍ വ്യോമസേനയും (ഐ.എ.എഫ്) ലോംഗ് റേഞ്ച് ബോംബ് വിജയകരമായി പരീക്ഷിച്ചത്.
ഐ.എ.എഫ് യുദ്ധവിമാനങ്ങളില്‍ നിന്നാണ് ബോംബ് വിക്ഷേപിച്ചത്. നിശ്ചിത പരിധിക്കുള്ളില്‍ കൃത്യതയോടെ ദീര്‍ഘദൂരത്തില്‍ കര അധിഷ്ഠിത ലക്ഷ്യത്തില്‍ ബോംബ് പതിച്ചതായി ഡി.ആര്.ഡി.ഒ വ്യക്തമാക്കി.
എല്ലാ ദൗത്യ ലക്ഷ്യങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ചതായും അധികൃതര്‍ വിശദമാക്കി. ലോംഗ് റേഞ്ച് ബോംബ് സായുധ സേനയുടെ ശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പ്രതിരോധ മന്ച്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഡി.ആര്.ഡി.ഒയ്ക്കും ഐ.എ.എഫിനും മറ്റ് സംഘാംഗങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
Discussion about this post