ചലച്ചിത്ര നടന് പ്രണവ് മോഹന്‍ലാലിനും തമിഴ് നടി തൃഷയ്ക്കും ഗോള്‍ഡന്‍ വിസ നല്കി യു എ ഇ. സര്‍ക്കാര്‍ സ്വകാര്യ പ്രതിനിധിയായ ബദ്രിയ അല്‍ മസ്റൂയിയാണ് പ്രണവിന് ഗോള്‍ഡന്‍ വിസ കൈമാറിയത്.
അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പ്രണവ് ഗോള്‍ഡന്‍ വിസ സ്വീകരിച്ചത്. മറ്റ് ഉന്നത ഉദ്യോഗസ്ഥരായ സാലിഹ് അല്‍ അഹ്മദി, ഹിസ്സ അല്‍ ഹമ്മാദി, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
യുഎഇയുടെ ഗോള്‍ഡന്‍ വിസ ലഭിക്കുന്ന ആദ്യ തമിഴ് നടിയാണ് തൃഷ. “ഗോള്‍ഡന്‍ വിസ ലഭിച്ച ആദ്യ തമിഴ് നടി എന്ന നിലയില്‍ ഏറെ സന്തോഷമുണ്ടെന്നും വിസ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണെന്നും വിസ സ്വീകരിച്ചതിന് ശേഷം ചിത്രം പ്രദര്‍ശിപ്പിച്ച് സമൂഹമാധ്യമത്തിലൂടെ തൃഷ പ്രതികരിച്ചു. നടി സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത പങ്കുവെച്ചതോടെ താരത്തിന്റെ ആരാധകര്‍ ആശംസകള്‍ അറിയിച്ചു തുടങ്ങി.
Discussion about this post