ജയ്പുര്‍: സംസ്ഥാനത്തെ ഇന്ധന നികുതി കുറക്കില്ലെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം വാറ്റ് തുകയില്‍ ഉണ്ടായിട്ടുണ്ടെന്ന് അശോക് ഗെലോട്ട് പറഞ്ഞു. കേന്ദ്രം ഇനിയും എക്സൈസ് തീരുവ കുറയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേന്ദ്രം എക്സൈസ് തീരുവ കുറച്ചതിന് ആനുപാതികമായ മാറ്റം സംസ്ഥാനങ്ങള്‍ ഈടാക്കുന്ന വാറ്റ് തുകയില്‍ ഉണ്ടായിട്ടുണ്ട്. കേന്ദ്രം വീണ്ടും എക്സൈസ് തീരുവ കുറക്കണം. ഇപ്പോഴും എക്സൈസ് തീരുവ 2014നേക്കാള്‍ ഇരട്ടിയാണ്. അതിനാല്‍ നികുതി കുറക്കില്ലെന്ന് രാജസ്ഥാന് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് വ്യക്തമാക്കി.
അതേസമയം കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി കുറച്ചു.
Discussion about this post