തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി യൂണിയനുകളുമായി നടത്തിയ ചര്‍ച്ച പരാജയം. മാസ്റ്റര്‍ സ്കെയിലില്‍ നിര്‍ണയത്തില്‍ ധാരണയാകാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച വഴിമുട്ടിയത്. ഇതോടെ നേരത്തെ പ്രഖ്യാപിച്ച വെള്ളി, ശനി ദിവസങ്ങളിലെ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് യൂണിയനുകളുടെ തീരുമാനം. ഇന്ന് അര്‍ധരാത്രിമുതല്‍ പണിമുടക്ക് ആരംഭിക്കും.
തുടര്‍ച്ചയായി നടത്തിയ സര്‍ക്കാര്‍, മാനേജ്മെന്റ് തല ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കെ.എസ്.ആര്.ടി.സിയിലെ ഭരണ-പ്രതിക്ഷ തൊഴിലാളി സംഘടനകള്‍ പണിമുടക്കിലേക്ക് നീങ്ങുകയാണ്. വെള്ളിയാഴ്ച കെ.എസ്.ആര്.ടി.ഇ.എ(സി.െഎ.ടി.യു)യും എ.െഎ.ടി.യു.സിയും ബി.എം.എസും 24 മണിക്കൂറും, ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കുക.
അതേസമയം പണിമുടക്കിനെ നേരിടാന്‍ നടപടികളുമായി കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് രംഗത്തുവന്നിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് ഉത്തരവിറങ്ങി.
Discussion about this post