മുംബൈ: കള്ളപ്പണ ഇടപാടില്‍ എന്‍സിപിയ്ക്ക് കനത്ത തിരിച്ചടി. എന്‍സിപിയുടെ നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായിരുന്ന അനില്‍ ദേശ്മുഖ് അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ മകനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
അനില്‍ ദേശ്മുഖിന്റെ മകന് ഋഷികേശിനെയാണ് ഇഡി ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. എന്‍സിപി നേതാവായ അനില്‍ ദേശ്മുഖിനെതിരെ നിരവധി കേസുകളാണ് ഇഡിയും സിബിഐയും ചുമത്തിയിട്ടുള്ളത്.
നിലവില്‍ നാല് ദിവസത്തെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലാണ് അനില്‍ ദേശ്മുഖ്. നവംബര്‍ ആറ് വരെയാണ് കസ്റ്റഡി കാലവധി. ബാറുടമകളില്‍ നിന്ന് 100 കോടി രൂപ പിരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സച്ചിന് വാസെയോട് അനില്‍ ദേശ്മുഖ് നിര്‍ദേശിച്ചുവെന്നാണ് കേസ്.
Discussion about this post