ഡല്‍ഹി: കേരളം അടക്കം 13 സംസ്ഥാനങ്ങളില്‍ ഇന്ധന നികുതി കുറച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം.കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡ്, പഞ്ചാബ്, രാജസ്ഥാന്, കോണ്‍ഗ്രസ് സഖ്യസര്‍ക്കാരുള്ള മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ മൂല്യവര്‍ധിത നികുതി കുറച്ചിട്ടില്ലെന്ന് കേന്ദ്രം പറഞ്ഞു.
ഡല്‍ഹി, ബംഗാള്‍, തമിഴ്നാട്, തെലങ്കാന, ആന്ധ്ര എന്നീ സംസ്ഥാനങ്ങളും നികുതി ഇളവ് നല്‍കിയിട്ടില്ല. അതേസമയം ഡീസലിനും പെട്രോളിനും മൂല്യവര്‍ധിത നികുതി ഏറ്റവും അധികം കുറവു വരുത്തിയത് കേന്ദ്രഭരണപ്രദേശമായ ലഡാക്കാണ്.
Discussion about this post