ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഭീകരാക്രമണം. ഞായറാഴ്ചയുണ്ടായ ആക്രമണത്തിലെ ഒരു പൊലീസുകാരനെ ഭീകരർ കൊലപ്പെടുത്തി. നഗരത്തിലെ ബത്മാലൂ മേഖലയിൽ വച്ചാണ് പോലീസുകാരനെ ഭീകരർ കൊലപ്പെടുത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
“രാത്രി 8 മണിയോടെ, ബറ്റാമാലൂവിലെ എസ്ഡി കോളനിയിലെ വീടിന് സമീപം ജമ്മു കാശ്മീർ പൊലീസിലെ കോൺസ്റ്റബിൾ തൗസിഫ് അഹമ്മദിന് നേരെ തീവ്രവാദികൾ വെടിയുതിർത്തു,” പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ കോൺസ്റ്റബിളിനെ എസ്എംഎച്ച്എസ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു.
പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്, ഭീകരരെ പിടികൂടാൻ തിരച്ചിൽ പുരോഗമിക്കുകയാണ്.
Discussion about this post