തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബിഡാമിനു താഴെയുള്ള മരങ്ങള്‍ മുറിക്കുന്നതിനും സംസ്ഥാന വനം വകുപ്പ് തമിഴ്നാട് സര്‍ക്കാരിനു നല്കിയ ഉത്തവിന്മേല് നടപടികള്‍ നിര്‍ത്തിവയ്ക്കൻ ഉത്തരവ്. വനം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഉത്തരവിറക്കിയത്.
മരംമുറിക്കാന്‍ അനുമതി നല്കിയ ഉത്തരവിന്മേല് തുടര്‍ നടപടി സ്വീകരിക്കാതെ താത്കാലികമായി മാറ്റിവയ്ക്കാനാണ് ഉത്തരവിറക്കിയത് .മരം മുറിക്കാന്‍ കേന്ദ്രത്തിന്റെ അനുമതിയും പാരിസ്ഥിതിക അനുമതിയും വേണം. നിലവില്‍ അനുമതികള്‍ ലഭിച്ചോ എന്നതില്‍ വ്യക്തതയില്ല. ഇക്കാരണത്താല്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.
Discussion about this post