ഡോക്ടറേറ്റ് വ്യാജമാണെന്ന ആരോപണത്തിന് പിന്നാലെ ലോകായുക്തയിൽ വിശദീകരണവുമായി വനിത കമ്മീഷൻ അംഗം ഷാഹിദ കമൽ. കസാഖിസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയതെന്നാണ് ഷാഹിദ കമാല്‍ ലോകായുക്തയ്ക്ക് നൽകിയ മറുപടിയിൽ പറഞ്ഞുന്നത്.
സാമൂഹിക രംഗത്ത് താൻ നടത്തിയ മികച്ച പ്രവർത്തനങ്ങൾക്ക് നൽകിയ ഓണറ്റി ഡോക്ടറേറ്റാണിതെന്നാണ് ഷാഹിദ കമാലിൻ്റെ വിശദീകരണം. വിയറ്റ്നാം സര്‍വകലാശാലയി ല്‍നിന്ന് ഡോക്ടറേറ്റ് എന്നായിരുന്നു മുന്‍നിലപാട്. തന്റെ വിദ്യാഭ്യാസ യോഗ്യതയിൽ തെറ്റുണ്ടെന്ന് സമ്മതിച്ച ഷാഹിദ ബിരുദം കേരള സര്‍വകലാശാലയില്‍ നിന്നല്ലെന്നും അണ്ണാമലൈയില്‍ നിന്നാണെന്നും തിരുത്തി.
2009 ലും 2011ലും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പിഴവ് പറ്റിയെന്ന് ഷാഹിദ കമാല്‍ ലോകായുക്തയ്ക്ക് നൽകിയ മറുപടിയിൽ പറയുന്നു. കേരള സർവ്വകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ രേഖ. എന്നാൽ 2016-ൽ അണ്ണാമല സർവ്വകലാശാലയിൽ നിന്നുമാണ് താൻ ഡിഗ്രി നേടിയതെന്നാണ് ഷാഹിദയുടെ വിശദീകരണം.
Discussion about this post